വീണ്ടും മികവ് തെളിയിച്ച് ഷാരൂഖ് ഖാന്‍, കോവൈ കിംഗ്സ് പോയിന്റ് പട്ടികയില്‍ രണ്ടാമത്ത്

- Advertisement -

ഷാരൂഖ് ഖാന്റെ ബാറ്റിംഗ് മികവിനൊപ്പം ബൗളര്‍മാരും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെ പരാജയപ്പെടുത്തി ലൈക്ക കോവൈ കിംഗ്സ്. ഈ ജയത്തോടെ മധുരൈ പാന്തേഴ്സില്‍ നിന്ന് പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനം തിരിച്ചുപിടിക്കുവാന്‍ കോവൈ കിംഗിസിനു സാധിച്ചു. ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് 6 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടുകയായിരുന്നു. ഷാരൂഖ് ഖാന്‍ 59 റണ്‍സ് നേടിയപ്പോള്‍ നായകന്‍ അഭിനവ് മുകുന്ദ്(34), ആന്റണി ദാസ്(28) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി. ബി അരുണ്‍, ഹരീഷ് കുമാര്‍ എന്നിവര്‍ ചെപ്പോക്കിനു വേണ്ടി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അശ്വിന്‍, അലക്സാണ്ടര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

എന്നാല്‍ കോവൈ കിംഗ്സ് ബൗളര്‍മാരുടെ ബൗളിംഗിനു മുന്നില്‍ തകര്‍ന്നടിഞ്ഞ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ് 18 ഓവറില്‍ 105 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. മത്സരം 53 റണ്‍സിനു ജയിച്ചപ്പോള്‍ മണികണ്ഠന്‍ മൂന്ന് വിക്കറ്റ് നേടി. കൃഷ്ണമൂര്‍ത്തി വിഗ്നേഷ്, അജിത് റാം, നടരാജന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement