ഡി ഹിയയും ഫ്രെഡും എത്തി, മാഞ്ചസ്റ്റർ ഒരുങ്ങുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീസീസൺ ഒരുക്കങ്ങൾക്ക് ഒപ്പം രണ്ട് താരങ്ങൾ കൂടെ ചേർന്നു. സ്പാനിഷ് ഗോൾകീപ്പർ ഡേവിഡ് ഡിഹിയയും ബ്രസീലിയൻ മിഡ്ഫീൽഡർ ഫ്രെഡുമാണ് ലോസ് ആഞ്ചൽസിൽ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനൊപ്പം ചേർന്നത്. ലോകകപ്പിൽ പങ്കെടുത്തതിനാലാണ് ഇരുവരും ടീമിനൊപ്പം ചേരാൻ താമസിച്ചത്. ലോകകപ്പിൽ സ്പെയിന് വേണ്ടി നിറം മങ്ങിയ പ്രകടനം കാഴ്ചവെച്ചിരുന്ന ഡിഹിയ തന്റെ നീളൻ മുടി മുറിച്ചാണ് ഇപ്പോൾ യുണൈറ്റഡിനൊപ്പം ചേർന്നിരിക്കുന്നത്.

മാഞ്ചസ്റ്ററിന്റെ പുതിയ സൈനിംഗായ ഫ്രെഡ് യുണൈറ്റഡിൽ നമ്പർ 17 ജേഴ്സി ആകും ധരിക്കുക എന്നും ഇന്ന് ഉറപ്പായി. നാളെ ലിവർപൂളിനെതിരെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത പ്രീസീസൺ മത്സരം. കഴിഞ്ഞ മത്സരത്തിൽ എ സി മിലാനെ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽപ്പിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവീണ്ടും മികവ് തെളിയിച്ച് ഷാരൂഖ് ഖാന്‍, കോവൈ കിംഗ്സ് പോയിന്റ് പട്ടികയില്‍ രണ്ടാമത്ത്
Next articleമിഥുന്‍ മഞ്ജുനാഥും സൗരഭ് വര്‍മ്മയും റഷ്യന്‍ ഓപ്പണ്‍ സെമിയില്‍