മഹാരാജിന് അഞ്ച് വിക്കറ്റ്, ആധികാരിക വിജയവുമായി ദക്ഷിണാഫ്രിക്ക
വിന്‍ഡീസിനെതിരെ 158 റൺസിന്റെ ആധികാരിക വിജയവുമായി ദക്ഷിണാഫ്രിക്ക. വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സ് വെറും 165 റൺസിൽ എറിഞ്ഞൊതുക്കിയാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. വിജയത്തോടെ പരമ്പര ദക്ഷിണാഫ്രിക്ക വൈറ്റ് വാഷ് ചെയ്യുകയായിരുന്നു.

കേശവ് മഹാരാജ് ഹാട്രിക്ക് ഉള്‍പ്പെടെ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ കാഗിസോ റബാഡ മൂന്ന് വിക്കറ്റുമായി മികച്ച പിന്തുണ നല്‍കി. കീരന്‍ പവല്‍(51), കൈൽ മയേഴ്സ്(34), ജെര്‍മൈന്‍ ബ്ലാക്ക്വുഡ്(25), കെമര്‍ റോച്ച്(27) എന്നിവരാണ് ആതിഥേയര്‍ക്കായി റൺസ് കണ്ടെത്തിയ താരങ്ങള്‍.
നേരത്തെ വിന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്സ് 149 റൺസിൽ അവസാനിച്ചിരുന്നു. ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ 298 റൺസും രണ്ടാം ഇന്നിംഗ്സിൽ 175 റൺസുമാണ് നേടിയത്.