പാകിസ്താനെതിരായ മൂന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഡീൻ എൽഗാർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്ഥിരം ക്യാപ്റ്റനായ ഡുപ്ലിസിസിന്റെ അഭാവത്തിലാണ് എൽഗാർ ഇന്ന് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. കഴിഞ്ഞ ടെസ്റ്റിലെ കുറഞ്ഞ ഓവറേറ്റ് കാരണം ഡുപ്ലിസിസിന് വിലക്ക് ലഭിച്ചിരുന്നു.
മൂന്നാം ടെസ്റ്റും വിജയിച്ച് പരമ്പര തൂത്തുവാരാൻ ആകും ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്. ആദ്യ ടെസ്റ്റ് 6 വിക്കറ്റിനും രണ്ടാം ടെസ്റ്റ് 9 വിക്കറ്റിനും ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു. ഡുപ്ലിസിസിന് പകരം 23കാരനായ സുബൈർ ഹംസ ഇന്ന് ദക്ഷിണാഫ്രിക്ക ടീമിൽ എത്തി. സുബൈർ ഹംസയുടെ അരങ്ങേറ്റമാകും ഇന്നത്തെ മത്സരം.
ടീം:
South Africa – Aiden Markram, Dean Elgar (captain), Hashim Amla, Temba Bavuma, Theunis de Bruyn, Zubayr Hamza, Quinton de Kock, Vernon Philander, Dale Steyn, Kagiso Rabada, Duanne Olivier.
Pakistan – Imam-ul-Haq, Shan Masood, Azhar Ali, Asad Shafiq, Babar Azam, Sarfraz Ahmed (captain), Shadab Khan, Faheem Ashraf, Mohammad Amir, Hasan Ali, Mohammad Abbas




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



