ടെസ്റ്റ് റാങ്കിംഗിലും ഇന്ത്യ ഒന്നാമത്!! മൂന്ന് ഫോർമാറ്റിലും ഒന്നാമത്!!

Newsroom

Picsart 24 03 10 10 10 00 156
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരായ പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഐസിസി ടെസ്റ്റ് ടീം റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തി. ഓസ്‌ട്രേലിയയെ മറികടന്നാണ് ഇന്ത്യ ഒന്നാമത് എത്തിയത്‌. റാങ്കിംഗ് ടേബിളിൽ 122 റേറ്റിംഗ് പോയിൻ്റുകളാണ് ഇന്ത്യക്ക് ഉള്ളത്. 117 റേറ്റിംഗ് പോയിൻ്റുമായി ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും 111 റേറ്റിംഗ് പോയിൻ്റുമായി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തുമാണ്.

ഇന്ത്യ 24 03 10 10 10 10 284

ഇന്ത്യ ഇപ്പോൾ മൂന്ന് ഫോർമാറ്റുകളിലും റാങ്കിംഗിൽ ഒന്നാമതാണ്‌. ഏകദിന റാങ്കിംഗിൽ അവർക്ക് 121 റേറ്റിംഗ് പോയിൻ്റുമായി ഇന്ത്യ ഒന്നാമത് നിൽക്കുമ്പോൾ 118 റേറ്റിംഗ് പോയിൻ്റുമായി ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്താണ്. ടി20യിൽ ഇന്ത്യക്ക് 266 റേറ്റിംഗ് പോയിൻ്റാണുള്ളത്, ഇംഗ്ലണ്ട് 256 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.

68.51 പോയിൻ്റുമായി ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്റ്റാൻഡിംഗ്സ് ടേബിളിലിലും ഇന്ത്യ ഒന്നാമതാണ്.