ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി അശ്വിൻ

Newsroom

Picsart 23 03 02 14 51 22 334
Download the Fanport app now!
Appstore Badge
Google Play Badge 1

ബുധനാഴ്ച പുറത്തിറങ്ങിയ ഏറ്റവും പുതിയ ഐസിസി റാങ്കിംഗിലും ടെസ്റ്റ് ബൗളർമാരുടെ നിരയിൽ അശ്വിൻ തന്നെ മുന്നിൽ. 859 പോയിന്റ് വീതം നേടി രവിചന്ദ്രൻ അശ്വിനും ജെയിംസ് ആൻഡേഴ്സണും ടെസ്റ്റ് ബൗളർമാരുടെ ഒന്നാം സ്ഥാനത്ത് ഒപ്പത്തിനൊപ്പം ആണ്. അവസാന ടെസ്റ്റിലൂടെ ആറ് റേറ്റിംഗ് പോയിന്റുകൾ നഷ്ടപ്പെട്ടെങ്കിലും, അശ്വിന് തന്റെ ഒന്നാം സ്ഥാനം നിലനിർത്താൻ സാധിച്ചു.

Ashwin

പാറ്റ് കമ്മിൻസ്, കാഗിസോ റബാഡ എന്നിവരാണ് പിറകിൽ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ-ഗവാസ്‌കർ പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകളിൽ നിന്ന് മാറി നിന്ന കമ്മിൻസിന്റെ റേറ്റിംഗ് 849 പോയിന്റായി കുറഞ്ഞെങ്കിലും കമ്മിൻസ് തന്റെ മൂന്നാം സ്ഥാനം നിലനിർത്തി. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ എട്ട് വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കൻ പേസർ റബാഡ 807 റേറ്റിംഗ് പോയിന്റുമായി മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി നാലാമതായി. ഓസ്‌ട്രേലിയൻ സ്പിന്നർ ലിയോണും മികച്ച മുന്നേറ്റം നടത്തി, ഇൻഡോറിൽ നടന്ന മത്സരത്തിൽ 11 വിക്കറ്റ് നേട്ടത്തിന് ശേഷം അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 769 റേറ്റിംഗ് പോയിന്റുമായി താരം ഒമ്പതാം സ്ഥാനത്തെത്തി.