ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഈ ഫോര്‍മാറ്റിന്റെ മൂല്യം കൂട്ടും

- Advertisement -

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടെസ്റ്റ് ക്രിക്കറ്റിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞ് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍. ശ്രീലങ്കയ്ക്കെതിരെ നാളെ നടക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു താരം. ഗോളില്‍ നടക്കുന്ന ടെസ്റ്റ് ന്യൂസിലാണ്ടിന്റെ രണ്ട് വര്‍ഷത്തെ ടെസ്റ്റ് കാലയളവിലെ ആദ്യത്തേതാണ്. ജൂണ്‍ 2021ലാണ് ഈ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ മത്സരം അരങ്ങേറുക.

ലോകകപ്പിന് ശേഷം പുതിയ ഫോര്‍മാറ്റിലേക്ക കളിയെത്തുമ്പോള്‍ തങ്ങള്‍ക്ക് ഒരു കിരീടം നേടുവാനുള്ള അവസരം കൂടിയാണ് ഇതെന്ന് വില്യംസണ്‍ പറഞ്ഞു.
2 വര്‍ഷത്തെ കാലയളവിന് ശേഷം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുക എന്ന ആഗ്രഹവുമായി ആവും ഓരോ ടീമും മത്സര രംഗത്തുണ്ടാകുകയെന്നും കെയിന്‍ വില്യംസണ്‍ പറഞ്ഞത്.

Advertisement