ട്രാൻസ്ഫർ ബാൻ ഇല്ല, ഫിഫ നടപടിയിൽ നിന്ന് തടിയൂരി സിറ്റി

Photo:Twitter/@ManCity

ഫിഫയുടെ അച്ചടക്ക നടപടിയിൽ നിന്ന് രക്ഷപ്പെട്ട് മാഞ്ചസ്റ്റർ സിറ്റി. അണ്ടർ 18 താരങ്ങളെ സൈൻ ചെയ്യുന്നതിൽ സിറ്റി ഫിഫയുടെ നിയമങ്ങൾ ലംഘിച്ചതായി നേരത്തെ അച്ചടക്ക സമിതി കണ്ടെത്തിയിരുന്നു. എങ്കിലും കടുത്ത നടപടിയായ ട്രാൻസ്ഫർ ബാൻ നൽകാതെ കേവലം 3.5 ലക്ഷം പൗണ്ട് പിഴയായി നൽകാനാണ് ഫിഫ ഉത്തരവിട്ടത്.

ഫിഫയുടെ ആർട്ടിക്കിൾ 19 ന് വിപരീതമായാണ് സിറ്റി അണ്ടർ 18 കളിക്കാരെ സ്വന്തമാകുന്നതിൽ സ്വീകരിച്ചത് എന്ന് ഏതാനും മാസങ്ങൾക്ക് മുൻപാണ് കണ്ടെത്തിയത്. തങ്ങളുടെ പിഴവ് അംഗീകരിക്കാൻ സിറ്റി സംഘം തയ്യാറായതോടെയാണ് പിഴ മാത്രം എന്ന ശിക്ഷ ഫിഫ സ്വീകരിച്ചത്. നിലവിൽ ഇതേ കുറ്റം ചെയ്ത ചെൽസി ട്രാൻഫർ ബാനിൽ ആണ് ഉള്ളത്. 2020 ജൂണ് അവസാനം വരെ ചെൽസിക്ക് പുതിയ കളിക്കാരെ വാങ്ങാൻ സാധിക്കില്ല.