സൂപ്പർ കപ്പിൽ കാന്റെ കളിക്കില്ല

ചെൽസിയുടെ മധ്യനിര താരം കാന്റെ നാളെ നടക്കുന്ന യുവേഫ സൂപ്പർ കപ്പിൽ കളിക്കാൻ സാധ്യതയില്ല. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിൽ സബ്ബായി ഇറങ്ങിയ കാന്റെയ്ക്ക് വീണ്ടും പരിക്കേറ്റതാണ് പ്രശ്നമായിരിക്കുന്നത്. പരിക്ക് കാരണം പ്രീസീസണിൽ കാന്റെയ്ക്ക് കളിക്കാനായിരുന്നില്ല. നാളെ ഇസ്താംബുളിൽ വെച്ച് ലിവർപൂളിനെ ആണ് ചെൽസിക്ക് നേരിടേണ്ടത്.

കാന്റെയ്ക്ക് പുറമെ വില്ല്യനും റുദിഗറും പൂർണ്ണ ഫിറ്റ്നെസ് നേടിയിട്ടില്ല എന്ന് ലാമ്പാർഡ് പറഞ്ഞു. നാളെ മാത്രമേ ഇരു താരങ്ങളുടെ കാര്യത്തിലും തീരുമാനം എടുക്കാൻ ആകു എന്ന് ലമ്പാർഡ് പറഞ്ഞത്. വില്യൻ നാളെ ബെഞ്ചിൽ ഉണ്ടാകുമെന്ന് ലമ്പാർഡ് പ്രതീക്ഷ പ്രകടിപ്പിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ഒരു വൻ പരാജയത്തോടെ സീസൺ തുടങ്ങിയ ചെൽസിക്ക് ആത്മവിശ്വാസം വീണ്ടെടുക്കാൻ നാളെ വിജയിച്ചേ പറ്റൂ.

Previous articleനെയ്മറിന് പകരം 100 മില്യണും കൗട്ടീനോയും, ചർച്ചയ്ക്കായി ബാഴ്സലോണ പാരീസിൽ
Next articleലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഈ ഫോര്‍മാറ്റിന്റെ മൂല്യം കൂട്ടും