തുടർച്ചയായി 11 പരമ്പരകൾ സ്വന്തം, ഓസ്ട്രേലിയൻ റെക്കോർഡ് മറികടന്ന് ഇന്ത്യ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നിങ്സ് പരാജയം സമ്മാനിച്ചതോടെ ഇന്ത്യ ഈ ടെസ്റ്റ് പരമ്പര വിജയിച്ചിരിക്കുകയാണ്. ഈ ജയത്തോടെ ഒരു പുതിയ റെക്കോർഡും ഇന്ത്യ കുറിച്ചു. സ്വന്തം നാട്ടിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ടെസ്റ്റ് പരമ്പരകൾ സ്വന്തമാക്കുന്ന രാജ്യമായി ഇന്ത്യ മാറി. ഇത് ഇന്ത്യയുടെ ഇന്ത്യയിലെ തുടർച്ചയായ 11ആം പരമ്പര വിജയമായിരുന്നു.

2012-13 വർഷം മുതൽ ഇങ്ങോട്ട് ഇന്ത്യയിൽ വെച്ച് നടന്ന പരമ്പരകൾ എല്ലാം ഇന്ത്യയാണ് വിജയിച്ചത്. ഓസ്ട്രേലിയയുടെ 10 തുടർജയങ്ങൾ എന്ന റെക്കോർഡാണ് പഴങ്കഥയായത്. രണ്ട് തവണ ഓസ്ട്രേലിയ 10 തുടർ പരമ്പരകൾ അവരുടെ നാട്ടിൽ വെച്ച് വിജയിച്ചിരുന്നു. 2004 മുതൽ 2009 വരെ ആയിരുന്നു ഓസ്ട്രേലിയ അവസാനമായി 10 പരമ്പര ജയങ്ങൾ കുറിച്ച് റെക്കോർഡ് ഇട്ടത്.