ജസ്റ്റിന്‍ ലാംഗര്‍ക്ക് പൂര്‍ണ്ണ പിന്തുണ – ടിം പെയിൻ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ജസ്റ്റിന്‍ ലാംഗറുടെ കോച്ചിംഗ് ശൈലിയിൽ താരങ്ങള്‍ അതൃപ്തരാണെന്ന വാര്‍ത്ത പുറത്ത് വന്നുവെങ്കിലും തങ്ങളെല്ലാം ജസ്റ്റിന്‍ ലാംഗറിന് പിന്തുണയായി അദ്ദേഹത്തിനോടൊപ്പം തന്നെയുണ്ടെന്ന് പറ‍ഞ്ഞ് ടിം പെയിന്‍.ഇന്ത്യയ്ക്കെതിരെ നാട്ടിലേറ്റ ടെസ്റ്റ് പരമ്പരയിലെ തോല്‍വി ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ വല്ലാതെ പിടിച്ചുകുലുക്കിയിരുന്നു. പല വമ്പന്‍ താരങ്ങളും ഇല്ലാതെയാണ് ഇന്ത്യ അവിടെ ചരിത്രം കുറിച്ചത്.

അതിന് പിന്നാലെ ഓസ്ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗറുടെ പരിശീലന രീതിയെക്കുറിച്ച് ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കെല്ലാം ഈ ശൈലിയിൽ അതൃപ്തിയുണ്ടെന്നായിരുന്നു വാര്‍ത്ത വന്നത്. എന്നാൽ അത്തരം വാര്‍ത്തകളെല്ലാം അസത്യമാണെന്ന തരത്തിലാണ് ഓസ്ട്രേലിയന്‍ ടെസ്റ്റ് നായകന്‍ രംഗത്തെത്തിയിരിക്കുന്നത്.

തങ്ങളെല്ലാവരും ഓസ്ട്രേലിയന്‍ മുഖ്യ കോച്ചിനൊപ്പമാണെന്നാണ് പെയിന്‍ പറ‍ഞ്ഞത്. മികച്ചൊരു മെന്ററാണ് ലാംഗര്‍ എന്നും പെയിന്‍ കൂട്ടിചേര്‍ത്തു. ഇന്ത്യന്‍ പരമ്പരയ്ക്ക് ശേഷം ടീം റിവ്യുവാണ് നടത്തിയതെന്നും അത് എല്ലാ പ്രൊഫഷണൽ സ്പോര്‍ട്ടിലും ഉള്ള കാര്യമാണെന്നും ടീമിലെ എല്ലാവര്‍ക്കും ഇത്തരം ഫീഡ്ബാക്കുകള്‍ മെച്ചപ്പെടുവാനായി ഉപയോഗിക്കുവാന്‍ ഗുണം ചെയ്യുമെന്നും ടിം പെയിന്‍ സൂചിപ്പിച്ചു.