ടാസ്കിൻ അഹമ്മദിന് കേന്ദ്ര കരാര്‍ എന്ന് സൂചന

ബംഗ്ലാദേശ് ബോര്‍ഡ് ടാസ്കിൻ അഹമ്മദിന് കേന്ദ്ര കരാര്‍ നല്‍കുവാന്‍ ബംഗ്ലാദേശ് ബോര്‍ഡ് ഒരുങ്ങുന്നുവെന്ന് വാര്‍ത്തകൾ. ഈ അടുത്ത് ടീമിലേക്ക് മടങ്ങിയെത്തിയ താരം ശ്രദ്ധേയമായ പ്രകടനങ്ങളാണ് പുറത്തെടുത്തിട്ടുള്ളത്. അതിന്റെ ഗുണമായി താരത്തിന് കേന്ദ്ര കരാര്‍ നല്‍കുമെന്നാണ് ലഭിയ്ക്കുന്ന വിവരം. അടുത്താഴ്ച നടക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍മാരുടെ മീറ്റിംഗിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

2020ലെ കേന്ദ്ര കരാര്‍ താരത്തിന് ലഭിച്ചിരുന്നില്ല. തുടര്‍ച്ചയായ പരിക്കും ഫോമില്ലായ്മയും താരത്തിനെ മൂന്ന് വര്‍ഷത്തോളം അലട്ടുകയായിരുന്നു. പിന്നീട് ജനുവരിയിലാണ് താരം ടീമിലേക്ക് തിരികെ എത്തുന്നത്. അതിന് ശേഷം മികച്ച പ്രകടനമാണ് ടീമിന് വേണ്ടി ടാസ്കിന്‍ പുറത്തെടുത്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 17 താരങ്ങൾക്കാണ് ബോര്‍ഡ് കേന്ദ്ര കരാര്‍ നൽകിയത്.

ഈ വര്‍ഷം 18 താരങ്ങൾക്ക് കേന്ദ്ര കരാര്‍ നല്‍കുവാനാണ് ബോര്‍ഡ് ഒരുങ്ങുന്നതെന്നാണ് അറിയുന്നത്.

Previous articleഅർജന്റീന ഫുട്ബോൾ ഇതിഹാസം മറഡോണയുടെ പ്രതിമ അനാച്ഛാദനം ചെയ്തു
Next articleശ്രദ്ധ കൂടുതൽ ഏകദിനത്തിലും ടെസ്റ്റിലും – ടാസ്കിൻ അഹമ്മദ്