ശ്രദ്ധ കൂടുതൽ ഏകദിനത്തിലും ടെസ്റ്റിലും – ടാസ്കിൻ അഹമ്മദ്

Taskinahmed

കേന്ദ്ര കരാര്‍ ലഭിയ്ക്കാനിരിക്കുന്ന തന്റെ ശ്രദ്ധ കൂടുതൽ പതിപ്പിക്കുവാൻ പോകുന്നത് ഏകദിനത്തിലും ടെസ്റ്റിലുമായിരിക്കുമെന്ന് ടാസ്കിന്‍ അഹമ്മദ്. അതിനര്‍ത്ഥം തന്റെ ടി20 കരിയര്‍ അവസാനിച്ചുവെന്നല്ലെന്നും താരം കൂട്ടിചേര്‍ത്തു. ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിന് ശേഷം ടീം മാനേജ്മെന്റ് ഇത് സംബന്ധിച്ച് തന്നോട് ചര്‍ച്ച ചെയ്തിരുന്നു എന്നും ടാസ്കിൻ പറഞ്ഞു.

സെലക്ടര്‍മാര്‍ക്ക് താൻ കൂടുതലും ഏകദിനങ്ങളും ടെസ്റ്റിലും കളിക്കണമെന്നാണെന്നും എന്നാൽ താൻ ടി20യില്‍ നിന്ന് റിട്ടയര്‍ ചെയ്യാന്‍ പോകുന്നില്ലെെന്നും തന്റെ കരിയര്‍ ഈ ഫോര്‍മാറ്റിൽ അവസാനിച്ചുവെന്നല്ല അര്‍ത്ഥം എന്നും താരം പറഞ്ഞു. താരത്തിനെ മൂന്ന് ഫോര്‍മാറ്റിലും കളിപ്പിച്ച് താരത്തിനെ പരിക്കിന്റെ പിടിയിലാക്കേണ്ട എന്നാണ് ബംഗ്ലാദേശ് ടീം മാനേജ്മെന്റിന്റെ നിലപാട്. താരത്തിന്റെ വര്‍ക്ക് ലോഡ് മാനേജ്മെന്റുമായും ഇതിന് ബന്ധമുണ്ടെന്നാണ് അറിയുന്നത്.

Previous articleടാസ്കിൻ അഹമ്മദിന് കേന്ദ്ര കരാര്‍ എന്ന് സൂചന
Next articleഒഗ്ബെചെ മുംബൈ സിറ്റി വിടുന്നു, ഹൈദരാബാദ് രംഗത്ത്