പാസ്പോര്‍ട്ടുകള്‍ ലഭിയ്ക്കുക ഇന്ന്, യാത്ര വൈകി തമീം ഇക്ബാലും റൂബന്‍ ഹൊസൈനും

ഏഷ്യ കപ്പിനായി ബംഗ്ലാദേശ് ദേശീയ ടീം യുഎഇയിലേക്ക് ഇന്നലെ യാത്ര തിരിച്ചപ്പോള്‍ ടീമിനൊപ്പം യാത്ര ചെയ്യാനാകാതെ തമീം ഇക്ബാലും റൂബല്‍ ഹൊസൈനും. സമയത്തിനു തങ്ങളുടെ പാസ്പോര്‍ട്ട് താരങ്ങള്‍ക്ക് ലഭിക്കാത്തതിനാലാണ് ടീമിനൊപ്പമുള്ള ഇവരുടെ യാത്ര വൈകിയത്. ഇന്ന് ഇവരുടെ പാസ്പോര്‍ട്ടുകള്‍ ലഭിയ്ക്കുമെന്നും യുഎഇയിലേക്ക് യാത്രയാകുവാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ടീമിനൊപ്പം ഇരുവരും ചൊവ്വാഴ്ചയോ ബുധനാഴ്ചയോ മാത്രമേ ഇപ്പോളത്തെ സാഹചര്യത്തില്‍ എത്തുകയുള്ളു. അമേരിക്കയിലുള്ള വൈസ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും ടീമിനൊപ്പമില്ല. ഷാക്കിബ് നേരിട്ട് അമേരിക്കയില്‍ നിന്ന് എത്തുമെന്നാണ് അറിയുന്നത്.

ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്കൊപ്പമാണ് ബംഗ്ലാദേശ് മത്സരിക്കുക. സെപ്റ്റംബര്‍ 15നു ശ്രീലങ്കയുമായും സെപ്റ്റംബര്‍ 20നു അഫ്ഗാനിസ്ഥാനുമായാണ് ടീമിന്റെ മത്സരങ്ങള്‍.

Previous articleപാക്കിസ്ഥാന്‍ സ്പിന്‍ ഇതിഹാസത്തിന്റെ മകന്‍ ബിഗ് ബാഷിലേക്ക്
Next articleജെന്നിംഗ്സിനെ ശ്രീലങ്കയിലേക്കും പരിഗണിക്കണം: പോള്‍ ഫാര്‍ബ്രേസ്