ജെന്നിംഗ്സിനെ ശ്രീലങ്കയിലേക്കും പരിഗണിക്കണം: പോള്‍ ഫാര്‍ബ്രേസ്

Sports Correspondent

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ഓപ്പണര്‍ കീറ്റണ്‍ ജെന്നിംഗ്സിനു പിന്തുണയുമായി ഉപ പരിശീലകന്‍ പോള്‍ ഫാര്‍ബ്രേസ്. ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ മോശം ഫോമില്‍ കളിക്കുന്ന താരം 10 ഇന്നിംഗ്സില്‍ നിന്നായി 192 റണ്‍സ് മാത്രമാണ് ജെന്നിംഗ്സ് നേടിയത്. 42 റണ്‍സ് എന്ന ഉയര്‍ന്ന സ്കോര്‍ മാത്രമാണ് പരമ്പരയ്ക്കിടെ ജെന്നിംഗ്സിനു നേടാനായത്.

അലിസ്റ്റര്‍ കുക്ക് തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചതോടെ ഇംഗ്ലണ്ടിന്റെ ഓപ്പണിംഗ് പ്രതിസന്ധി വര്‍ദ്ധിക്കുകയാണ്. കീറ്റണ്‍ ജെന്നിംഗ്സിനെയും കൂടി ശ്രീലങ്ക പരമ്പരയില്‍ നിന്ന് ഒഴിവാക്കിയാല്‍ ഇംഗ്ലണ്ടിനു പുതിയ രണ്ട് ഓപ്പണര്‍മാരെ കണ്ടെത്തേണ്ടതായി വരും. സ്പിന്‍ നന്നായി കളിക്കുന്നു എന്നതും ശ്രീലങ്കയില്‍ ജെന്നിംഗ്സിനു അവസരം ലഭിക്കുവാന്‍ സാധ്യതയുണ്ടാക്കുന്നു എന്ന് വേണം മനസ്സിലാക്കുവാന്‍.

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുനന്ത് എഡ് സ്മിത്ത്, ജെയിംസ് ടെയിലര്‍, കോച്ച് ട്രെവര്‍ ബെയിലിസ്സ് എന്നിവരാണെങ്കിലും അസിസ്റ്റന്റ് കോച്ചിന്റെ പിന്തുണ താരത്തിനു ലഭിക്കുന്നത് ഗുണകരമായേക്കും.