കേരള നൈറ്റ്സ് തുടങ്ങി വിജയത്തോടെ

- Advertisement -

കേരള കിംഗ്സ് എന്ന പേര് മാറ്റി കേരള നൈറ്റ്സായി മാറിയെങ്കിലും ചാമ്പ്യന്‍മാര്‍ തങ്ങളുടെ പതിവു ശൈലിയില്‍ ജയവുമായി രണ്ടാം സീസണ്‍ ടി10 ലീഗ് ആരംഭിച്ചു. സൂപ്പര്‍ താരം ക്രിസ് ഗെയിലിനു തിളങ്ങാനായില്ലെങ്കിലും ഓയിന്‍ മോര്‍ഗനും പോള്‍ സ്റ്റിര്‍ലിംഗും ചേര്‍ന്ന് പഖ്തൂണ്‍സിന്റെ സ്കോറായ 109 റണ്‍സിനെ 7.5 ഓവറില്‍ മറികടക്കുകയായിരുന്നു.

14 പന്തില്‍ 40 റണ്‍സ് നേടി പോള്‍ സ്റ്റിര്‍ലിംഗും 20 പന്തില്‍ നിന്ന് 46 റണ്‍സുമായി ഓയിന്‍ മോര്‍ഗനുമാണ് കേരള നൈറ്റ്സിന്റെ വിജയം ഒരുക്കിയത്. ക്രിസ് ഗെയില്‍ 13 റണ്‍സ് നേടി പുറത്തായപ്പോള്‍ കീറണ്‍ പൊള്ളാര്‍ഡ് 11 റണ്‍സുമായി വിജയ സമയത്ത് നായകന്‍ ഓയിന്‍ മോര്‍ഗനു കൂട്ടായി ക്രീസില്‍ നിലയുറപ്പിച്ചു.

മത്സരത്തിലെ താരമായി മാറിയ സന്ദീപ് ലാമിച്ചാനെയുടെ മിന്നും ബൗളിംഗ് പ്രകടനത്തിലാണ് 109 റണ്‍സില്‍ പഖ്ത്തൂണ്‍സിനെ നിയന്ത്രിക്കുവാന്‍ കേരള നൈറ്റ്സിനായത്. തന്റെ രണ്ടോവറില്‍ നിന്ന് മൂന്ന് വിക്കറ്റാണ് നേപ്പാള്‍ താരം സന്ദീപ് നേടിയത്. ആന്‍ഡ്രേ ഫ്ലെച്ചര്‍(32), കാമറൂണ്‍ ഡെല്‍പോര്‍ട്ട(28*) എന്നിവര്‍ക്കൊപ്പം ലിയാം ഡോസണ്‍ 25 റണ്‍സ് നേടി പഖ്ത്തൂണ്‍സിനായി തിളങ്ങി.

Advertisement