ഷാര്‍ജയില്‍ ഗെയില്‍ സ്റ്റോമിനു അരങ്ങൊരുങ്ങിയെന്ന് തോന്നിച്ചുവെങ്കിലും വിന്‍ഡീസ് വെടിക്കെട്ട് താരത്തെ നേരത്തെ പൂട്ടി ക്രിസ് ജോര്‍ദ്ദാന്‍ പഞ്ചാബി ലെജന്‍ഡ്സിനു വിജയത്തിലേക്കുള്ള ആദ്യ വഴി തുറന്ന് ക്രിസ് ജോര്‍ദ്ദാന്‍. ആദ്യം ബാറ്റ് ചെയ്ത ലെജന്‍ഡ്സ് നേടിയ 107/5 എന്ന സ്കോര്‍ പിന്തുടരാനിറങ്ങിയ കേരള നൈറ്റ്സിനു ക്രിസ് ഗെയില്‍ വെടിക്കെട്ടിന്റെ ബലത്തില്‍ 4 ഓവറില്‍ നിന്ന് 46 റണ്‍സ് നേടുകയായിരുന്നു.
നാലാം ഓവറിന്റെ ആദ്യ പന്തില്‍ ക്രിസ് ജോര്‍ദ്ദാന്‍ ക്രിസ് ഗെയിലിനെ പുറത്താക്കിയപ്പോള്‍ 19 പന്തില്‍ നിന്ന് 35 റണ്‍സാണ് താരം നേടിയത്. പിന്നീട് തുടരെ ഒരോവറില്‍ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി ഹസന്‍ ഖാന്‍ നൈറ്റ്സിന്റെ തോല്‍വി ഉറപ്പാക്കുകയായിരുന്നു. മത്സരത്തില്‍ നിന്ന് നാല് വിക്കറ്റാണ് ഹസന്‍ ഖാന്‍ നേടിയത്. ഉപുല്‍ തരംഗ, ഫാബിയന്‍ അല്ലെന്‍, വെയിന്‍ പാര്‍ണെല്‍ എന്നിവരെയാണ് ഹസന്‍ ഖാന്‍ പുറത്താക്കിയത്.
8.2 ഓവറില്‍ നിന്ന് 71 റണ്‍സ് മാത്രമാണ് കേരള നൈറ്റ്സിനു നേടാനായത്. 36 റണ്‍സിന്റെ വിജയമാണ് പഞ്ചാബി ലെജന്‍ഡ്സ് നേടിയത്. പ്രവീണ്‍ കുമാര്‍ മൂന്ന് വിക്കറ്റ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബി ലെജന്‍ഡ്സിനെ ഉമര്‍ അക്മലും വാലറ്റത്തില്‍ ക്രിസ് ജോര്‍ദ്ദാനും ചേര്‍ന്നാണ് 107 റണ്‍സിലേക്ക് എത്തിച്ചത്. 17 പന്തില്‍ 30 റണ്‍സ് നേടി ഉമര്‍ അക്മല്‍ പുറത്തായപ്പോള്‍ 7 പന്തില്‍ നിന്ന് 24 റണ്‍സാണ് ക്രിസ് ജോര്‍ദ്ദാന്‍ നേടിയത്. പുറത്താകാതെ നിന്ന താരത്തോടപ്പം ടോം മൂറ്സ് 16 റണ്‍സ് നേടി. മുഹമ്മദ് നവീദ് കേരള നൈറ്റ്സിനായി 2 വിക്കറ്റ് നേടി.