പഖ്ത്തൂണ്‍സിനു 8 റണ്‍സ് ജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആന്‍ഡ്രെ ഫ്ലെച്ചര്‍ വീണ്ടും തകര്‍ത്തടിച്ച മത്സരത്തില്‍ പഖ്ത്തൂണ്‍സിനു 8 റണ്‍സിന്റെ ജയം. സിന്ധീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത പഖ്ത്തൂണ്‍സ് 137/6 എന്ന സ്കോര്‍ നേടിയപ്പോള്‍ സിന്ധീസിനു 8 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് മാത്രമേ നേടുവാനായുള്ളു. ഫ്ലെച്ചര്‍ 29 പന്തില്‍ നിന്ന് 68 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ കൂടുതല്‍ ആക്രമകാരിയായത് 16 പന്തില്‍ നിന്ന് 45 റണ്‍സ് നേടിയ ഷഫീക്കുള്ള ഷഫീക്ക് ആയിരുന്നു. 6 ബൗണ്ടറിയും 5 സിക്സും നേടിയാണ് ഫ്ലെച്ചര്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തതെങ്കില്‍ ഷഫീക്ക് 4 ബൗണ്ടറിയും 4 സിക്സും നേടി. ജോഫ്ര ആര്‍ച്ചര്‍, ബെന്‍ കട്ടിംഗ് എന്നിവര്‍ രണ്ടും പ്രവീണ് താംബേ ഒരു വിക്കറ്റും സിന്ധീസിനു വേണ്ടി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

13 പന്തില്‍ നിന്ന് 47 റണ്‍സ് നേടിയ തിസാര പെരേരയുടെ മികവില്‍ സിന്ധീസ് വിജയ പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും താരം പുറത്തായതോടെ ടീം 8 റണ്‍സ് അകലെ വരെ മാത്രമേ എത്തുവാന്‍ സാധിച്ചുള്ളു. ഷെയിന്‍ വാട്സണ്‍ 14 പന്തില്‍ 29 റണ്‍സ് നേടി. സൊഹൈല്‍ ഖാനും മുഹമ്മദ് ഇര്‍ഫാനും 2 വീതം വിക്കറ്റ് നേടിയപ്പോള്‍ ഷറഫുദ്ദീന്‍ അഷ്റഫ്, ഡേവിഡ് വില്ലി, ഷാഹീദ് അഫ്രീദ് എന്നിവര്‍ പഖ്ത്തൂണ്‍സിനായി വിക്കറ്റുകള്‍ നേടി.