തുടർച്ചയായ മൂന്നാം വിജയവുമായി ബെയ്സ് പെരുമ്പാവൂർ

- Advertisement -

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ഇന്ന് ബെയ്സ് പെരുമ്പാവൂരിന് വിജയം. എടത്തനാട്ടുകര സെവൻസിലെ ഏഴാം മത്സരത്തിൽ കെ ആർ എസ് കോഴിക്കോടിനെയാണ് ബെയ്സ് പെരുമ്പാവൂർ തോൽപ്പിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു പെരുമ്പാവൂരിന്റെ വിജയം. ബെയ്സ് പെരുമ്പാവൂരിന്റെ സീസണിലെ തുടർച്ചയായ മൂന്നാം വിജയമാണിത്. സീസണിൽ ഇതുവരെ ബെയ്സ് പരാജയപ്പെട്ടിട്ടില്ല.

കെ ആർ എസ് കോഴിക്കോടിന് ഇത് തുടർച്ചയായ രണ്ടാം തോൽവിയാണ്. നാളെ എടത്തനാട്ടുകരയിൽ നടക്കുന്ന മത്സരത്തിൽ എഫ് സി പെരിന്തൽമണ്ണ ജിംഖാന തൃശ്ശൂരിനെ നേരിടും.

Advertisement