ഡല്‍ഹി ടി20 ടീം നായകനായി പ്രദീപ് സാംഗ്വാന്‍

ഡല്‍ഹിയുടെ ടി20 നായകനായി പ്രദീപ് സാംഗ്വാന്‍. സയ്യദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണ്ണമെന്റിനുള്ള ടീമിനെയാവും സാംഗ്വാന്‍ നയിക്കുക. ഡല്‍ഹിയെ രഞ്ജി ട്രോഫി മത്സരങ്ങളില്‍ ഋഷഭ് പന്ത് ആയിരുന്നു നയിച്ചിരുന്നത്. ടീമിനെ രഞ്ജി ട്രോഫി ഫൈനലില്‍ വരെ നയിച്ചുവെങ്കിലും കിരീടപ്പോരാടത്തില്‍ വിജയം നേടുവാന്‍ ഡല്‍ഹിയ്ക്കായില്ല. വിദര്‍ഭയോടാണ് ടൂര്‍ണ്ണമെന്റില്‍ ഡല്‍ഹി പരാജയം ഏറ്റുവാങ്ങിയത്.

രഞ്ജി മത്സരങ്ങളില്‍ ഒന്നും തന്നെ പരിക്ക് മൂലം സാംഗ്വാന്‍ പങ്കെടുത്തിരുന്നില്ല. ജനുവരി 8നാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കാനിരിക്കുന്നത്. സീസണില്‍ ഇതിനു മുമ്പ് ഇശാന്ത് ശര്‍മ്മ ടീമിനെ നയിച്ചിരുന്നുവെങ്കിലും അന്താരാഷ്ട്ര ഡ്യൂട്ടിയ്ക്കായി പലപ്പോളും താരം ലഭ്യമായിരുന്നില്ല എന്ന കാരണത്താലാണ് പിന്നീട് ഋഷഭ് പന്തിനെ നായകനാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial