അര്‍ദ്ധ ശതകവുമായി സച്ചിന്‍ ബേബി, കേരളത്തിനു രണ്ടാം തോല്‍വി

തമിഴ്നാടിന്റെ വിഗ്നേഷിനു അഞ്ച് വിക്കറ്റ്

തുടക്കത്തില്‍ തമിഴ്നാടിന്റെ ഓപ്പണിംഗ് സ്പെല്‍ എറിയുന്ന വിഗ്നേഷിന്റെ മൂര്‍ച്ഛയേറിയ പന്തുകള്‍ക്ക് മുന്നില്‍ കേരളം പതറിയെങ്കിലും പിന്നീട് അരുണ്‍ കാര്‍ത്തിക്(31), സച്ചിന്‍ ബേബി(51), സല്‍മാന്‍ നിസാര്‍(38) എന്നിവരുടെ മികവാര്‍ന്ന് ബാറ്റിംഗിന്റെ ബലത്തില്‍ 14 റണ്‍സ് നേടി കേരളം തോല്‍വിയുടെ ആക്കം കുറച്ചു. തമിഴ്നാടിനോട് 35 റണ്‍സിനു പരാജയം ഏറ്റുവാങ്ങി സൗത്ത് സോണ്‍ ടി20 മത്സരത്തില്‍ രണ്ടാം തോല്‍വിയാണ് കേരളം ഇന്ന് ഏറ്റുവാങ്ങിയത്. ഒരു ഘട്ടത്തില്‍ മൂന്നാം ഓവറില്‍ തന്നെ 11/3 എന്ന നിലയിലേക്ക് വീണ കേരളത്തെ നാലാം വിക്കറ്റില്‍ അരുണ്‍ കാര്‍ത്തിക്-സച്ചിന്‍ ബേബി കൂട്ടുകെട്ട് നേടിയ 71 റണ്‍സാണ് കൂറ്റന്‍ തോല്‍വി ഒഴിവാക്കാന്‍ സഹായിച്ചത്. അരുണ്‍ പുറത്തായ ശേഷം എത്തിയ സല്‍മാന്‍ നിസാറും അതി വേഗത്തില്‍ സ്കോറിംഗ് തുടര്‍ന്നുവെങ്കിലും ലക്ഷ്യം ഏറെ പ്രയാസകരമായിരുന്നതിനാല്‍ എത്തിപ്പെടാന്‍ കേരളത്തിനായില്ല.

ആദ്യ സ്പെല്ലില്‍ മൂന്ന് വിക്കറ്റ് വീഴ്തത്തിയ വിഗ്നേഷ് രണ്ടാം വര‍വില്‍ സച്ചിന്‍ ബേബിയെയും പുറത്താക്കി തന്റെ വിക്കറ്റ് നേട്ടം നാലാക്കി ഉയര്‍ത്തി. പിന്നീട് സല്‍മാന്‍ നിസാറിനെയും പുറത്താക്കി വിഗ്നേഷ് മത്സരത്തിലെ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി.  സഞ്ജയ് യാദവിനാണ് ഒരു വിക്കറ്റ്.

ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് ദിനേശ് കാര്‍ത്തിക്(71), എന്‍ ജഗദീഷന്ർ(35*), ബാബ അപരാജിത്(34), വാഷിംഗ്ടണ്‍ സുന്ദര്‍(30) എന്നിവരുടെ ബലത്തിലാണ് 184 റണ്‍സ് നേടിയത്. നാല് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും റണ്‍ നിരക്ക് താഴാതെ നോക്കുവാന്‍ തമിഴ്നാടിനായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചിലി ഫുട്ബോൾ ടീമിന് പുതിയ പരിശീലകൻ
Next articleത്രിരാഷ്ട്ര ടി20 പരമ്പര, ഓസ്ട്രേലിയന്‍ അസിസ്റ്റന്റ് കോച്ചായി റിക്കി പോണ്ടിംഗ്