ത്രിരാഷ്ട്ര ടി20 പരമ്പര, ഓസ്ട്രേലിയന്‍ അസിസ്റ്റന്റ് കോച്ചായി റിക്കി പോണ്ടിംഗ്

ന്യൂസിലാണ്ട്, ഇംഗ്ലണ്ട് ടീമുകള്‍ പങ്കെടുക്കുന്ന ടി20 ത്രിരാഷ്ട്ര പരമ്പരയില്‍ റിക്കി പോണ്ടിംഗിനെ ഓസ്ട്രേലിയയുടെ അസിസ്റ്റന്റ് കോച്ചായി നിയമിച്ചു. സമാനമായ രീതിയില്‍ ഈ വര്‍ഷമാദ്യം ഇന്ത്യന്‍ പരമ്പരയ്ക്ക് ടീം തയ്യാറെടുക്കുന്ന സമയത്ത് ശ്രീലങ്കയ്ക്കെതിരെ ടി20 കളിച്ച ടീമില്‍ ജേസണ്‍ ഗില്ലെസ്പി, ജസ്റ്റിന്‍ ലാംഗര്‍ എന്നിവരോടൊപ്പം റിക്കി പോണ്ടിംഗ് അസിസ്റ്റന്‍ കോച്ചായി പ്രവര്‍ത്തിച്ചിരുന്നു. പോണ്ടിംഗിന്റെ നിയമനം ക്രിക്കറ്റ് ഓസ്ട്രേലിയയയാണ് സ്ഥിതീകരിച്ചത്.

2020 ടി20 ലോകകപ്പില്‍ റിക്കി പോണ്ടിംഗ് ആവും ഓസ്ട്രേലിയയെ പരിശീലിപ്പിക്കുക എന്ന ശക്തമായ അഭ്യൂഹങ്ങള്‍ പുറത്ത് വരുന്നുണ്ട്. ഐപിഎലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ പരിശീലിപ്പിക്കുവാനും റിക്കി പോണ്ടിംഗ് ഒരുങ്ങുന്നുണ്ട്. ന്യൂസിലാണ്ടിനെതിരെ ഫെബ്രുവരി 3നാണ് പരമ്പരയിലെ ഓസ്ട്രേലിയയിലെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅര്‍ദ്ധ ശതകവുമായി സച്ചിന്‍ ബേബി, കേരളത്തിനു രണ്ടാം തോല്‍വി
Next articleകോഴിക്കോട് ജില്ലാ ലീഗുകൾക്ക് നാളെ മുതൽ തുടക്കം