ഹരിയാനയ്ക്കെതിരെ കേരളം നേടേണ്ടത് 199 റണ്‍സ്, അവസാന ഓവറുകളില്‍ തെവാത്തിയയുടെ താണ്ഡവം

Rahultewatia

ശിവം ചൗഹാന്റെയും ചൈതന്യം ബിഷ്ണോയിയുടെയും ബാറ്റിംഗ് മികവില്‍ കേരളത്തിന് മുന്നില്‍ 199 റണ്‍സ് വിജയ ലക്ഷ്യം നല്‍കി ഹരിയാന. ഇന്ന് സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തങ്ങളുടെ എലൈറ്റ് ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തിനിറങ്ങിയ കേരളം ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകായിരുന്നു. ഹരിയാന 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് നേടിയത്.

ചൈന്യ ബിഷ്ണോയി 45 റണ്‍സും ശിവം ചൗഹാന്‍ 59 റണ്‍സും നേടിയപ്പോള്‍ അവസാന ഓവറുകളില്‍ രാഹുല്‍ തെവാത്തിയയാണ് കേരള ബൗളര്‍മാരെ അടിച്ച് പറത്തിയത്. തെവാത്തിയ 26 പന്തില്‍ 41 റണ്‍സ് നേടിയപ്പോള്‍ സുമീത് കുമാര്‍ 10 പന്തില്‍ 21 റണ്‍സ് നേടി

കേരളത്തിന് വേണ്ടി ജലജ് സക്സേനയും സച്ചിന്‍ ബേബിയും രണ്ട് വീതം വിക്കറ്റ് നേടി.