തന്റെ നല്ല ഫോമിന് കാരണം ടെല്ലസും ഒലെയും ആണെന്ന് ലൂക് ഷോ

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇപ്പോൾ ഗംഭീര ഫോമിൽ കളിക്കുകയാണ് ലെഫ്റ്റ് ബാക്ക് ലൂക് ഷോ. ലിവർപൂളിന് എതിരായ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആകാനും ലൂക് ഷോയ്ക്ക് ആയിരുന്നു‌. തന്റെ മികച്ച ഫോമിനുള്ള ക്രെഡിറ്റ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യറിനും ഒപ്പം യുണൈറ്റഡ് ലെഫ്റ്റ് ബാക്കായ അലക്സ് ടെല്ലസിനും ആണെന്ന് ലൂക് ഷോ പറഞ്ഞു.

ടെല്ലസിന്റെ സാന്നിദ്ധ്യവും താരത്തിനൊപ്പം ഉള്ള പരിശീലനവും തന്നെ മെച്ചപ്പെടുത്തുന്നുണ്ട് എന്ന് ഷോ പറഞ്ഞു. ടെല്ലസും താനും തമ്മിൽ മികച്ച ബന്ധമാണ്. രണ്ടു പേരും പരസ്പരം സഹായിക്കുന്നുണ്ട് എന്നും ഇത് രണ്ടു പേർക്കും ഗുണമായി മാറുന്നുണ്ടെന്നും ലൂക് ഷോ പറഞ്ഞു. രണ്ടു പേർക്കും പരസ്പരം രണ്ടു പേരും നന്നായി കളിക്കുൻബത് കാണാൻ ആണ് ആഗ്രഹം എന്നും ഷോ പറഞ്ഞു. ഇപ്പോൾ ഒലെ ഷോയെ ആണ് ആദ്യ ഇലവനിൽ കൂടുതൽ പരിഗണിക്കുന്നത്‌.