ഓസ്ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് വിജയം നേടിക്കൊടുത്ത് സ്വെപ്സണ്‍, ഒറ്റയാള്‍ പോരാട്ടവുമായി വിരാട് കോഹ്‍ലി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

തനിക്ക് ലഭിച്ച അവസരങ്ങള്‍ മുതലാക്കി 85 റണ്‍സ് നേടിയെങ്കിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുവാനാകാതെ വിരാട് കോഹ്‍ലി. താരത്തിന്റെ ഇന്നിംഗ്സിനെ വെല്ലുന്ന പ്രകടനവുമായി മിച്ചല്‍ സ്വെപ്സണ്‍ ഓസ്ട്രേലിയന്‍ നിരയില്‍ തിളങ്ങിയപ്പോള്‍ ഇന്ത്യയുടെ ചേസിംഗ് 174 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. 12 റണ്‍സ് വിജയത്തോടെ ഓസ്ട്രേലിയ പരമ്പരയിലെ ആശ്വാസ ജയം സ്വന്തമാക്കി.

ബൗളിംഗ് ഓപ്പണ്‍ ചെയ്ത ഗ്ലെന്‍ മാക്സ്വെല്‍ ഇന്ത്യന്‍ ഇന്നിംഗ്സിന്റെ രണ്ടാം പന്തില്‍ ലോകേഷ് രാഹുലിനെ പുറത്താക്കിയപ്പോള്‍ താരവും ഇന്ത്യയും അക്കൗണ്ട് തുറന്നില്ല. പിന്നീട് 74 റണ്‍സിന്റെ കൂട്ടുകെട്ടാണ് ശിഖര്‍ ധവാനും വിരാട് കോഹ്‍ലിയും ചേര്‍ന്ന് നേടിയത്. 28 റണ്‍സാണ് താരം നേടിയത്.

സഞ്ജു വീണ്ടും തനിക്ക് ലഭിച്ച അവസരം കൈമോശപ്പെടുത്തുന്നതാണ് കണ്ടത്. ശ്രേയസ്സ് അയ്യരും റണ്ണൊന്നുമെടുക്കാതെ പോയപ്പോള്‍ ഈ മൂന്ന് വിക്കറ്റുകളും മിച്ചല്‍ സ്വെപ്സണ്‍ ആണ് നേടിയത്. ഇന്ത്യന്‍ നായകന്‍ ഒരു വശത്ത് മികച്ച് രീതിയില്‍ ബാറ്റ് വീശിയെങ്കിലും മറുവശത്ത് താരത്തിന് പിന്തുണ നല്‍കുവാന്‍ മറ്റു താരങ്ങള്‍ക്കായില്ല.

13 പന്തില്‍ 20 റണ്‍സ് നേടി ഹാര്‍ദ്ദിക്കും പുറത്തായതോടെ ഇന്ത്യയുടെ ലക്ഷ്യം ശ്രമകരമായി മാറി. രണ്ടോവറില്‍ 36 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് അടുത്തതായി വിരാട് കോഹ്‍ലിയെയും നഷ്ടമായി. 61 പന്തില്‍ 85 റണ്‍സാണ് കോഹ്‍ലി നേടിയത്. വിരാട് കോഹ്‍ലിയുടെ സ്കോര്‍ 9ല്‍ നില്‍ക്കവെ താരത്തെ സ്റ്റീവ് സ്മിത്ത് കൈവിട്ടിരുന്നു. പിന്നീട് ആന്‍ഡ്രൂ ടൈയും കോഹ്‍ലിയുടെ ക്യാച്ച് കൈവിട്ടുവെങ്കിലും അത് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി മാറിയില്ല.

അവസാന ഓവറുകളില്‍ ശര്‍ദ്ധുല്‍ താക്കൂര്‍ സിക്സുകളുടെ സഹായത്തോടെ 7 പന്തില്‍ 17 റണ്‍സ് നേടിയെങ്കിലും ഓസ്ട്രേലിയയുടെ സ്കോറായ 186ന് 12 റണ്‍സ് അകലെ വരെ എത്തുവാനെ ടീമിന് സാധിച്ചുള്ളു.