“ചെൽസി പ്രീമിയർ ലീഗ് കിരീട ഫേവറിറ്റ് അല്ല” – ലമ്പാർഡ്

- Advertisement -

ചെൽസി പ്രീമിയർ ലീഗിലെ കിരീട ഫേവറിറ്റുകൾ ആണെന്ന ലിവർപൂൾ പരിശീലകൻ ക്ലോപ്പിന്റെ വാദം തള്ളി ചെൽസി പരിശീലകൻ ലമ്പാർഡ്. പ്രീമിയർ ലീഗിൽ ഇപ്പോഴും മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തന്നെയാണ് ഫേവറിറ്റുകൾ എന്ന് ലമ്പാർഡ് പറഞ്ഞു. ആ രണ്ടു ടീമുകളും അവസാന കുറേ വർഷങ്ങളായി നല്ല സ്ക്വാഡ് ഒരുക്കിയ ടീമുകളാണ്. ചെൽസി ശ്രമിക്കുന്നത് അവരുടെ ലെവലിൽ എത്താൻ ആണ് ലമ്പാർഡ് പറഞ്ഞു.

ക്ലോപ്പിന്റെ ടീമിന് ഒരുപാട് പരിക്ക് ഉണ്ടായിട്ടും അവർക്ക് വോൾവ്സിനെതിരെ വലിയ വിജയം നേടാൻ ആയി. അത് എളുപ്പത്തിൽ നടക്കുന്ന കാര്യമല്ല എന്നും വർഷങ്ങളുടെ സ്ക്വാഡ് ഒരുക്കത്തിന്റെ ഗുണമാണെന്നും ലമ്പാർഡ് പറഞ്ഞു. പ്രീമിയർ ലീഗിൽ സിറ്റിക്കും ലിവർപൂളിനും ഒപ്പം സ്പർസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകളും കിരീട സാധ്യത ഉള്ളവരാണെന്നും ലമ്പാർഡ് പറഞ്ഞു.

Advertisement