റൊണാൾഡോയുടെ കരാർ പുതുക്കാൻ യുവന്റസ് ശ്രമങ്ങൾ തുടങ്ങി

20201101 212420
Credit; Twitter
- Advertisement -

ഇറ്റാലിയൻ ക്ലബായ യുവന്റസ് അവരുടെ ഏറ്റവും പ്രധാനപ്പെട്ട താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. റൊണാൾഡോയെ കൂടുതൽ കാലം ടൂറിനിൽ തന്നെ നിർത്താൻ ആണ് യുവന്റസ് ഉദ്ദേശിക്കുന്നത്. ഇതിനായുള്ള ചർച്ചകൾ ക്ലബ് ആരംഭിച്ചു. അവസാന രണ്ടര വർഷമായി യുവന്റസിനൊപ്പം ഉള്ള റൊണാൾഡോ ക്ലബിനെ ഇപ്പോൾ ഒറ്റയ്ക്ക് നയിക്കുക ആണ്.

റൊണാൾഡോ ക്ലബ് വിടുന്നത് യുവന്റസിന് വലിയ തിരിച്ചടിയാകും എന്നത് ആണ് താരത്തെ നിലനിർത്താൻ യുവന്റസ് ആലോചിക്കാൻ കാരണം. ഡിബാലയെ വിൽക്കുകയും റൊണാൾഡോയെ നിലനിർത്തുകയുമാണ് ക്ലബിന്റെ പദ്ധതി. റൊണാൾഡോക്ക് പിന്തുണ നൽകാൻ പോഗ്ബയെ പോലുള്ള വലിയ താരങ്ങളെ ടീമിൽ എത്തിക്കാനും യുവന്റസ് ശ്രമിക്കുന്നുണ്ട്. ക്ലബിന്റെ വലിയ ആഗ്രഹമായ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് എത്താനും റൊണാൾഡോയെ പോലെ ഒരു താാത്തിന്റെ ആവശ്യമുണ്ട്. റൊണാൾഡോയുടെ സാന്നിദ്ധ്യം യുവന്റസിൻ സാമ്പത്തികമായും വലിയ ഗുണങ്ങളാണ് നൽകുന്നത്.

Advertisement