സസ്സെക്സുമായി കരാറിലെത്തി പാക് താരം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സസ്സെക്സുമായി രണ്ട് മാസത്തെ കരാറിലെത്തി പാക്കിസ്ഥാന്‍ പേസ് ബൗളര്‍ മിര്‍ ഹംസ. 26 വയസ്സുകാരന്‍ ഇടംകൈയ്യന്‍ താരം 2019 കൗണ്ടി സീസണിലേക്കാണ് ടീമിനൊപ്പം ചേരുന്നത്. 9 മത്സരങ്ങളില്‍ കൗണ്ടിയക്കായി താരം കളിയ്ക്കുമെന്നാണ് അറിയുന്നത്. മേയ് 20നു നോട്ടിംഗാംഷയറിനെതിരെയുള്ള മത്സരത്തോടെയാണ് സസ്സെക്സിനായി മിര്‍ ഹംസ കളിക്കാനെത്തുക.

സസ്സെക്സിന്റെ മുഖ്യ കോച്ച് ജേസണ്‍ ഗില്ലെസ്പി താരത്തിന്റെ സേവനം ലഭ്യമായതില്‍ ഏറെ ആഹ്ലാദം പങ്കുവെച്ചു.