249 റണ്‍സിന് ഓള്‍ഔട്ട് ആയി ന്യൂസിലാണ്ട്, നാല് വിക്കറ്റുമായി ലക്മല്‍

ആദ്യ ദിവസം അകില ധനന്‍ജയ ആണെങ്കില്‍ രണ്ടാം ദിവസം സുരംഗ ലക്മല്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ 83.2 ഓവറില്‍ 249 റണ്‍സിന് ഓള്‍ഔട്ട് ആയി ന്യൂസിലാണ്ട്. ഗോള്‍ ടെസ്റ്റില്‍ ഒന്നാം ദിവസം മൂന്നാം സെഷന്റെ ഭൂരിഭാഗവും മഴ മുടക്കിയതിന് ശേഷം രണ്ടാം ദിവസം കളി പുനരാരംഭിച്ചപ്പോള്‍ റോസ് ടെയിലറെയാണ് ന്യൂസിലാണ്ടിന് ആദ്യം നഷ്ടമായത്. തന്റെ തലേ ദിവസത്തെ സ്കോറായ 86 റണ്‍സില്‍ കൂടുതല്‍ നേടാനാകാതെയാണ് താരം മടങ്ങിയത്.

203/5 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാണ്ട് 46 റണ്‍സ് കൂടി മാത്രമേ നേടിയുള്ളു. ടിം സൗത്തി(14), മിച്ചല്‍ സാന്റനര്‍(13), ട്രെന്റ് ബോള്‍ട്ട്(18) എന്നിവരാണ് രണ്ടാം ദിവസം ചെറുത്ത് നില്‍ക്കുവാന്‍ ശ്രമിച്ചത്. സുരംഗ ലക്മല്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അകില ധനന്‍ജയ ആദ്യ ദിവസം അഞ്ച് വിക്കറ്റ് നേടിയിരുന്നു. ടിം സൗത്തി റണ്ണൗട്ട് രൂപത്തില്‍ പുറത്താകുകയായിരുന്നു.

Previous articleയൂറോ ടി20 സ്ലാം ഉപേക്ഷിച്ചു
Next articleചെൽസിയിൽ പുലിസിച്ചിന്റെ മികച്ച പ്രകടനങ്ങൾ ഇനിയും വരാനുണ്ടെന്ന് ലമ്പാർഡ്