100 ടെസ്റ്റ് വിക്കറ്റ് തികച്ച് സുരംഗ ലക്മല്‍

- Advertisement -

ശ്രീലങ്കയ്ക്ക് വേണ്ടി 100 ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കുന്ന ഏഴാമത്തെ താരമായി മാറി സുരംഗ ലക്മല്‍. ഇന്ന് ധാക്ക സ്റ്റേഡിയത്തില്‍ ആരംഭിച്ച ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ 222 റണ്‍സിനു ഓള്‍ഔട്ട് ആയ ശേഷം ലങ്കയ്ക്ക് വേണ്ടി തമീം ഇക്ബാലിനെ(4) പുറത്താക്കിയപ്പോളാണ് സുരംഗ ലക്മല്‍ ഈ ചരിത്ര നേട്ടത്തിനു അര്‍ഹനായത്. ബംഗ്ലാദേശ് ഇന്നിംഗ്സിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ബൗണ്ടറി പായിച്ച തമീം ഇക്ബാലിനെ തൊട്ടടുത്ത പന്തില്‍ മികച്ചൊരു റിട്ടേണ്‍ ക്യാച്ചിലൂടെയാണ് സുരംഗ ലക്മല്‍ പുറത്താക്കിയത്.

ലങ്കയുടെ 222 റണ്‍സ് സ്കോര്‍ പിന്തുടരാനിറങ്ങിയ ബംഗ്ലാദേശ് 1.3 ഓവറില്‍ 4/2 എന്ന നിലയിലാണ്. കഴിഞ്ഞ മത്സരത്തില്‍ ഇരു ഇന്നിംഗ്സുകളിലും ശതകം നേടിയ താരം മോമിനുള്‍ ഹക്ക് ആണ് പുറത്തായ മറ്റൊരു ബാറ്റ്സ്മാന്‍. റണ്‍ഔട്ട് രൂപത്തിലാണ് മോമിനുള്‍ ഹക്ക് പുറത്തായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement