കോടതിയില്‍ ഹാജരായ ശേഷം മാത്രം സ്റ്റോക്സ് ഇംഗ്ലണ്ട് ടീമിനൊപ്പം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രിസ്റ്റോള്‍ സംഭവത്തിന്റെ ഭാഗമായി ഫെബ്രുവരി 13നു കോടതിയില്‍ ഹാജരായ ശേഷം മാത്രമേ ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ട് ടീമിനൊപ്പം ചേരാന്‍ ന്യൂസിലാണ്ടിലേക്ക് പറക്കുകയുള്ളു. കഴിഞ്ഞ സെപ്റ്റംബറില്‍ ബ്രിസ്റ്റോളില്‍ നടന്ന അടിപിടിയ്ക്ക് ശേഷം ഏറെ നാളായി ഇംഗ്ലണ്ട് ടീമിനു പുറത്താണ് സ്റ്റോക്സ്. ടീമിനൊപ്പം ചേരുന്നതിനെക്കുറിച്ച് ട്വിറ്ററില്‍ സ്റ്റോക്സ് തന്നെയാണ് വ്യക്തത നല്‍കിയത്.

https://twitter.com/benstokes38/status/955571433488420866

കഴിഞ്ഞാഴ്ചയാണ് ഇംഗ്ലണ്ട് ബോര്‍ഡ് താരത്തിനെ ടീം സെലക്ഷനില്‍ പരിഗണിക്കുമെന്ന് അറിയിച്ചത്. ത്രിരാഷ്ട്ര പരമ്പരയില്‍ ടീമിനൊപ്പം സ്റ്റോക്സ് ചേരുമെന്നാണ് അറിയുവാന്‍ കഴിയുന്നതെങ്കിലും സ്റ്റോക്സിനു ആദ്യ ടി20 മത്സരം നഷ്ടമാകും. ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം ഫെബ്രുവരി 13നു ന്യൂസിലാണ്ടിനെതിരെയാണ്. രണ്ടാം മത്സരത്തില്‍ ന്യൂസിലാണ്ടിനെതിരെ ഫെബ്രുവരി 18നു ടീമില്‍ സ്റ്റോക്സ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ത്രിരാഷ്ട്ര പരമ്പരയ്ക്ക് ശേഷം ഇംഗ്ലണ്ട് അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും ന്യൂസിലാണ്ടിനെതിരെ കളിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial