സ്മിത്ത് ഇപ്പോളും തന്റെ മികച്ച ശാരീരിക സ്ഥിതിയില്‍

- Advertisement -

12 മാസത്തെ വിലക്കിനു ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്ന സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും പഴയതിലും മികച്ച ശാരീരിക സ്ഥിതിയിലാണെന്ന് വിശദീകരിച്ച് ജസ്റ്റിന്‍ ലാംഗര്‍. സ്മിത്ത് തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച നിലയിലാണ് ഇപ്പോള്‍. വിലക്കിന്റ സമയത്ത് ഇരുവര്‍ക്കും നല്‍കിയ ഒരു ലക്ഷ്യം തിരികെ വരുമ്പോള്‍ മുമ്പത്തെക്കാള്‍ ഫിറ്റ്നെസ്സ് ലെവല്‍ ഉണ്ടായിരിക്കണം എന്നതായിരുന്നു. സ്മിത്തും വാര്‍ണറും അത് കൃത്യമായി പരിപാലിച്ചിട്ടുണ്ടെന്നും ലാംഗര്‍ അഭിപ്രായപ്പെട്ടു.

ജൂണ്‍ ഒന്നിന് അഫ്ഗാനിസ്ഥാനെതിരെയാണ് ലോകകപ്പ് കിരീടം നിലനിര്‍ത്തുവാനിറങ്ങുന്ന ഓസ്ട്രേലിയയുടെ ആദ്യ മത്സരം.

Advertisement