ബ്രണ്ടൺ ഫെർണാണ്ടസ് എഫ് സി ഗോവയിൽ തുടരും

- Advertisement -

എഫ് സി ഗോവൻ അറ്റാക്കിംഗ് മിഡ്ഫീൽഡർ ബ്രൻഡൺ ഫെർണാണ്ടസ് എഫ് സി ഗോവയിൽ തന്നെ തുടരും. ഗോവയുമായി പുതിയ കരാറിൽ താരൻ ഒപ്പുവെച്ചു. രണ്ട് വർഷം നീളുന്ന കരാറിലാണ് ബ്രണ്ടൺ ഒപ്പുവെച്ചത്. ഗോവൻ സ്വദേശിയായ ബ്രണ്ടൺ അവസാന സീസണിൽ എഫ് സി ഗോവയ്ക്കായി തകർപ്പൻ പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

എഫ് സി ഗോവയ്ക്ക് വേണ്ടി രണ്ട് ഐ എസ് എൽ സീസണുകളിലായി 33 മത്സരങ്ങൾ ബ്രണ്ടൺ കളിച്ചിട്ടുണ്ട്. എട്ട് അസിസ്റ്റുകളും നിർണായകമായ മൂന്ന് ഗോളുകളും ഗോവയ്ക്ക് വേണ്ടി ബ്രണ്ടൺ നേടി. മുമ്പ് ഐ എസ് എല്ലിൽ മുംബൈ സിറ്റിക്ക് വേണ്ടിയും ബ്രണ്ടൺ കളിച്ചിട്ടുണ്ട്. ചർച്ചിൽ ബ്രദേഴ്സ് മോഹൻ ബഗാൻ എന്നീ വലിയ ക്ലബുകളുടെയും ഭാഗമായിട്ടുണ്ട്.

Advertisement