ഗാരെത് ബെയ്ൽ റയൽ മാഡ്രിഡ് വിടുമെന്ന സൂചനകൾ നൽകി സിദാൻ

- Advertisement -

റയൽ മാഡ്രിഡ് സൂപ്പർ താരം ഗാരെത് ബെയ്ൽ ഈ സീസണിന്റെ അവസാനത്തോടെ ടീം വിടുമെന്ന സൂചനകൾ നൽകി സിദാൻ. ഇന്ന് നടക്കുന്ന റയൽ സോസിഡാഡിനെതിരെയുള്ള മത്സരത്തിനുള്ള ടീമിൽ ബെയ്ലിന് സ്ഥാനം ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന റയൽ മാഡ്രിഡിന്റെ ലാ ലീഗ മത്സരത്തിലും സിദാന് ബെയ്ലിന് അവസരം നൽകിയിരുന്നില്ല. ഇതോടെയാണ് ഗാരെത് ബെയ്ൽ ടീം വിടുമെന്ന് ഏകദേശം ഉറപ്പായത്.

കഴിഞ്ഞ ദിവസം താൻ ബെയ്‌ലുമായി സംസാരിച്ചെന്നും എന്നാൽ ആ സംസാരം സ്വകാര്യമാണെന്നും സിദാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റയോ വയ്യെകാനോക്കെതിരെ റയൽ മാഡ്രിഡ് തോറ്റ മത്സരത്തിൽ ബെയ്‌ലിന്റെ പ്രകടനത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. റയോ വയ്യെക്കാനോക്കെതിരായ മത്സരത്തോടെ ബെയ്ൽ റയൽ മാഡ്രിഡിന് വേണ്ടിയുള്ള അവസാന മത്സരം കളിച്ചുവെന്നാണ് റയൽ മാഡ്രിഡ് ആരാധകർ കരുതുന്നത്.

റയൽ മാഡ്രിഡിൽ ഗാരെത് ബെയ്ലിന് മൂന്ന് വർഷത്തെ കരാർ കൂടി ബാക്കിയുണ്ട്. താരത്തിന്റെ ഏജന്റും പല തവണ ബെയ്ലിന് റയൽ മാഡ്രിഡിൽ തന്നെ തുടരാനാണ് ആഗ്രഹമെന്ന് പറഞ്ഞിരുന്നു. എന്നാൽ പുതിയ സംഭവ വികാസങ്ങൾ ഈ സമ്മർ വിൻഡോയിൽ തന്നെ ബെയ്ൽ റയൽ മാഡ്രിഡ് വിടുമെന്ന കടുത്ത സൂചനകളാണ് നൽകുന്നത്.

Advertisement