17ാം വയസ്സിലും പക്വതയുള്ള താരത്തിന്റെ മട്ടും ഭാവവും – റിയാന്‍ പരാഗിനെക്കുറിച്ച് സ്റ്റീവ് സ്മിത്ത്

- Advertisement -

താന്‍ റിയാന്‍ പരാഗില്‍ വലിയൊരു ഭാവി താരത്തെ കാണുന്നുണ്ടെന്ന് പറഞ്ഞ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. രാജസ്ഥാന് വേണ്ടി തന്റെ ഐപിഎല്‍ ആദ്യ സീസണില്‍ മിന്നും പ്രകടനമാണ് പരാഗ് പുറത്തെടുത്തത്. 5 ഇന്നിംഗ്സുകളില്‍ നിന്ന് 160 റണ്‍സ് നേടിയ രാജസ്ഥാന്‍ റോയല്‍സ് താരം ടീമിനെ രണ്ട് മത്സരങ്ങളില്‍ ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിച്ചിരുന്നു.

നെറ്റ്സിലും മത്സരത്തിലും താരം പരിചയസമ്പത്തുള്ള താരത്തിന്റെ ശരീര ഭാഷയോടെയാണ് കളിക്കുന്നത്. തനിക്ക് താരത്തിനെക്കുറിച്ച് വളരെ അധികം മതിപ്പാണുള്ളതെന്നും സ്റ്റീവ് സ്മിത്ത് വ്യക്തമാക്കി.

ഈ യുവ താരത്തില്‍ മികച്ച ഭാവിയാണ് താന്‍ കാണുന്നതെന്നും തനിക്ക് 17ാം വയസ്സില്‍ ഇത്രത്തോളം ആത്മവിശ്വാസം ഉണ്ടായിരുന്നുവെങ്കില്‍ എന്ന് പലപ്പോളും ആശിച്ച് പോകാറുണ്ടെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.

Advertisement