വോൾവ്സ്ബർഗിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ഫ്രാങ്ക്ഫർട്ട്

- Advertisement -

മുൻ മത്സരത്തിൽ ലെവർകുസനെ തോൽപ്പിച്ച ആത്മവിശ്വാസവുമായി മത്സരത്തിൽ എത്തിയ വോൾവ്സ്ബർഗിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മറികടന്നു ഫ്രാങ്ക്ഫർട്ട്. ആദ്യ പകുതിയിൽ 27 മിനിറ്റിൽ ആന്ദ്ര സിൽവയുടെ പെനാൽട്ടി ഗോളിൽ ഫ്രാങ്ക്ഫർട്ട് മുന്നിലെത്തി. സീസണിലെ സിൽവയുടെ ഏഴാം ഗോൾ ആയിരുന്നു ഇത്. എന്നാൽ രണ്ടാം പകുതിയിൽ 58 മിനിറ്റിൽ മാക്സിമില്യൻ അർണോൾഡിന്റെ ക്രോസിൽ നിന്നു കെവിൻ എംബാബു ഹെഡറിലൂടെ സമനില ഗോൾ നേടി.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ 85 മിനിറ്റിൽ ദാസ് ബോസ്‌ത്തിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ദേയ്ച്ചി കമാദ ഫ്രാങ്ക്ഫർട്ടിന് ജയം സമ്മാനിച്ചു. 95 മിനിറ്റിൽ ഫ്രാങ്ക്ഫർട്ടിന്റെ രണ്ടാം മഞ്ഞ കാർഡ് കണ്ട ലൂകാസ് ടാരോ പുറത്ത് പോയി എങ്കിലും ജയം അവർ കൈവിട്ടില്ല. ജയത്തോടെ ഫ്രാങ്ക്ഫർട്ട് 12 സ്ഥാനത്തേക്ക് ഉയർന്നു. അതേസമയം വോൾവ്സ്ബർഗ് ലീഗിൽ ആറാം സ്ഥാനത്ത് തുടരും.

Advertisement