പാക്കിസ്ഥാനു ബാറ്റിംഗ് തകര്‍ച്ച, സ്റ്റാന്‍ലേക്കിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം

ബില്ലി സ്റ്റാന്‍ലേക്കിന്റെയും ആന്‍ഡ്രൂ ടൈയുടെയും തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ പാക്കിസ്ഥാനെ ഓള്‍ഔട്ട് ആക്കി ഓസ്ട്രേലിയ. 19.5 ഓവറില്‍ 116 റണ്‍സിനാണ് പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആയത്. തന്റെ നാലോവര്‍ സ്പെല്ലില്‍ നാല് റണ്‍സ് വിട്ടുനല്‍കി ബില്ലി സ്റ്റാന്‍ലേക്ക് ടോപ് ഓര്‍ഡറെ തകര്‍ത്തപ്പോള്‍ ആന്‍ഡ്രൂ ടൈ വാലറ്റത്തെ തുടച്ച് നീക്കുകയായിരുന്നു. 3 വിക്കറ്റാണ് ടൈ നേടിയത്.

29 റണ്‍സ് നേടിയ ഷദബ് ഖാനാണ് പാക്കിസ്ഥാന്‍ നിരയിലെ ടോപ് സ്കോറര്‍. ആസിഫ് അലി 22 റണ്‍സും ഫഹീം അഷ്റഫ് 21 റണ്‍സും നേടിയപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും അധിക നേരം ക്രീസില്‍ പിടിച്ച് നില്‍ക്കാനായില്ല.

മൂന്നാം പന്ത് മുതല്‍ വിക്കറ്റുകള്‍ വീണ പാക്കിസ്ഥാന്‍ ഒരു ഘട്ടത്തില്‍ 47/5 എന്ന നിലയിലായിരുന്നു. ജൈ റിച്ചാര്‍ഡ്സണ്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial