ഹെൻറി കിസെക ബഗാനൊപ്പം പരിശീലനം ആരംഭിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ വർഷം ഗോകുലം എഫ് സിയിൽ ഐ ലീഗിൽ അവസാനമെത്തി സീസണിലെ രക്ഷകനായി മാറിയ ഹെൻറി കിസെക ഇന്ത്യയിലെ തന്റെ രണ്ടാം അദ്ധ്യായത്തിന് ഇന്ന് തുടക്കം കുറിച്ചു. ഗോകുലം എഫ് സി വിട്ട് മോഹൻ ബഗാനിൽ ചേർന്ന താരം ക്ലബിനൊപ്പം ഇന്ന് മുതൽ പരിശീലനം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് ഉഗാണ്ടൻ താരം കൊൽക്കത്തയിൽ എത്തിയത്.

കഴിഞ്ഞ ഐലീഗിൽ മോഹൻ ബഗാനെതിരായി കൊൽക്കത്തയിൽ വെച്ച് നടന്ന മത്സരത്തിൽ വിജയ ഗോൾ നേടിയത് ഹെൻറി കിസേക ആയിരുന്നു. കോഴിക്കോട് വെച്ച് നടന്ന റിവേഴ്സ് മത്സരത്തിലും ബഗാനെതിരെ ഹെൻറി ഗോൾ നേടിയിരുന്നു. ഇതാണ് ബഗാനെ ഹെൻറിയെ സ്വന്തമാക്കാൻ പ്രേരിപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial