ആശ്വാസ ജയം നേടി ശ്രീലങ്ക, ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത് 97 റൺസിന്

Srilanka
- Advertisement -

ബംഗ്ലാദേശിനെതിരെ അവസാന ഏകദിനത്തിൽ 97 റൺസിന്റെ ആശ്വാസ ജയം കരസ്ഥമാക്കി ശ്രീലങ്ക. ക്യാപ്റ്റൻ കുശൽ പെരേരയുടെയും ധനൻജയ ഡി സിൽവയുടെയും ബാറ്റിംഗ് മികവിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 286 റൺസാണ് 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് 189 റൺസ് മാത്രമേ നേടാനായുള്ളു. ടീം 42.3 ഓവറിൽ ഓൾഔട്ട് ആകുകയായിരുന്നു.

പുറത്താകാതെ 55 റൺസ് നേടിയ മഹമ്മുദുള്ളയും 51 റൺസ് നേടിയ മൊസ്ദേക്ക് ഹൊസൈൻ സൈക്കത്തും മാത്രമാണ് ബംഗ്ലാദേശ് നിരയിൽ പൊരുതി നിന്നത്. ശ്രീലങ്കയ്ക്കായി ദുഷ്മന്ത ചമീര അഞ്ചും വനിൻഡു ഹസരംഗ, രമേശ് മെൻഡിസ് എന്നിവർ രണ്ട് വീതം വിക്കറ്റുമാണ് നേടിയത്.

Advertisement