ആഴ്സണലിന്റെ ഷാക്കയെ തേടി റോമ

20210528 190129
- Advertisement -

ആഴ്സണൽ താരം ഷാക്കയെ റോമ സ്വന്തമാക്കാൻ സാധ്യത. ഈ സീസൺ അവസാനം ആഴ്സണൽ ക്ലബ് വിടാൻ ഷാക്ക തീരുമാനിച്ചിരുന്നു. ഇറ്റാലിയൻ ക്ലബായ റോമ ആണ് ഷാക്കയ്ക്ക് വേണ്ടി രംഗത്ത് വന്നിരിക്കുന്നത്. ജോസെ മൗറീനോ ഷാക്കയെ സൈൻ ചെയ്യണം എന്ന് ക്ലബിനോട് ആവശ്യപ്പെട്ടിരിക്കുകയാ‌ണ്. എ‌ന്നാൽ ഷാക്കെയ്ക്ക് വേണ്ടി 25 മില്യണോളമാണ് ആഴ്സണൽ ചോദിക്കുന്നത്. ഈ തുക റോമ നൽകാൻ സാധ്യതയില്ല.

റോമ 13 മില്യൺ ആണ് ഷാക്കയ്ക്ക് ആയി റോമ വാഗ്ദാനം ചെയ്തത്. സ്വിസ് താരമായ ഷാക്ക അവസാന അഞ്ചു വർഷമായി ആഴ്സണലിനൊപ്പം ആണ്. ആഴ്സണലിനായി 160ൽ അധികം മത്സരങ്ങൾ കളിച്ച താരം ആഴ്സണൽ ക്യാപ്റ്റൻ ആം ബാൻഡും അണിഞ്ഞിട്ടുണ്ട്. ആഴ്സണലിൽ വരും മുമ്പ് ഗ്ലാഡ്ബാചിനായും ബേസലിനായും താരം കളിച്ചിട്ടുണ്ട്.

Advertisement