രണ്ടാം ഇന്നിംഗ്സിലും ശ്രീലങ്കന്‍ കാര്യങ്ങള്‍ തഥൈവ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആദ്യ ഇന്നിംഗ്സിലേത് പോലെ ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ട് ശ്രീലങ്ക. 296 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ശേഷം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ 3 വിക്കറ്റുകളാണ് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ നഷ്ടമായിരിക്കുന്നത്. മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ 20/3 എന്ന നിലയിലുള്ള ശ്രീലങ്ക 276 റണ്‍സ് പിന്നിലായാണ് സ്ഥിതി ചെയ്യുന്നത്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ടീമിനു മുന്നിലുള്ളത്.

ശ്രീലങ്കയ്ക്കായി കുശല്‍ മെന്‍ഡിസ്(5*), ആഞ്ചലോ മാത്യൂസ്(2*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്. ടിം സൗത്തി രണ്ടും ട്രെന്റ് ബോള്‍ട്ട് ഒരു വിക്കറ്റും ന്യൂസിലാണ്ടിനായി നേടി.

നേരത്തെ ടോം ലാഥമിന്റെ മാരത്തണ്‍ ഇന്നിംഗ്സിന്റെ ബലത്തില്‍ 578 റണ്‍സാണ് ന്യൂസിലാണ്ട് ഒന്നാം ഇന്നിംഗ്സില്‍ നേടിയത്. ലാഥം 264 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു.