ശതകം പൂര്‍ത്തിയാക്കി കരുണാരത്നേ, ധനന്‍ജയയ്ക്ക് അര്‍ദ്ധ ശതകം

Srilanka

ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റിന്റെ നാലാം ദിവസം പുരോഗമിക്കുമ്പോള്‍ ശക്തമായ ബാറ്റിംഗ് പ്രകടനവുമായി ആതിഥേയര്‍. ബംഗ്ലാദേശ് നേടിയ ഒന്നാം ഇന്നിംഗ്സ് സ്കോറായ 541/7 എന്നത് പിന്തുടര്‍ന്നിറങ്ങിയ ആതിഥേയര്‍ നാലാം ദിവസം ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ 331/3 എന്ന നിലയിലാണ്. ബംഗ്ലാദേശിന്റെ സ്കോര്‍ മറികടക്കുവാന്‍ 210 റണ്‍സാണ് ശ്രീലങ്ക ഇനി നേടേണ്ടത്.

ദിമുത് കരുണാരത്നേ 139 റണ്‍സും ധനന്‍ജയ ഡി സില്‍വ 74 റണ്‍സുമാണ് ആതിഥേയര്‍ക്കായി നേടിയിട്ടുള്ളത്. 141 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയിട്ടുള്ളത്.