മുൻ ഇന്ത്യൻ ഫുട്ബോൾ താരം പ്രണബ് ഗാംഗുലി അന്തരിച്ചു

Pranab Ganguly 1cpl6li9u1r6y19yaxwbqltl3o

ഇന്ത്യക്ക് വേണ്ടി ബൂട്ടുകെട്ടിയിട്ടുള്ള താരം പ്രണബ് ഗാംഗുലി അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. മോഹൻ ബഗാനു വേണ്ടി ഏഴു സീസണുകളോളം കളിച്ചിട്ടുള്ള താരമാണ് പ്രണബ് ഗാംഗുലി. കൊൽക്കത്തൻ ക്ലബായ ഹൗറ യൂണിയനിലൂടെ ആണ് അദ്ദേഹം ഫുട്ബോൾ കരിയർ ആരംഭിച്ചത്. മോഹൻ ബഗാനു വേണ്ടി കളിക്കവെ നാലു റോവേഴ്സ് കപ്പും, ഒരു കൊൽക്കത്ത ഫുട്ബോൾ ലീഗും, ഒരു ഐ എഫ് എ ഷീൽഡും നേടിയിട്ടുണ്ട്

ബെംഗാളിനെ പ്രതിനിധാനം ചെയ്ത് 1969ലും 1971ലും സന്തോഷ് ട്രോഫി കിരീടവും അദ്ദേഹം നേടി.