രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

Chandimal

വെസ്റ്റിന്‍ഡീസ് 354 റണ്‍സിന് ഓള്‍ഔട്ട് ആയ ശേഷം ബാറ്റ് ചെയ്യാനിറങ്ങിയ ശ്രീലങ്കയ്ക്ക് അടുത്ത രണ്ട് സെഷനില്‍ നിന്ന് 3 വിക്കറ്റ് നഷ്ടം. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 136/3 എന്ന നിലയില്‍ ആണ്.

Srilanka

അര്‍ദ്ധ ശതകം നേടിയ ലഹിരു തിരിമന്നേയുടെയും(55) ദിമുത് കരുണാരത്നേ(1), ഒഷാഡ ഫെര്‍ണാണ്ടോ(18) എന്നിവരുടെയും വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. 77/3 എന്ന നിലയില്‍ വീണ ടീമിനെ 59 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടുമായി ദിനേശ് ചന്ദിമലും ധനന്‍ജയ ഡി സില്‍വയും ആണ് മുന്നോട്ട് നയിച്ചത്.

ചന്ദിമല്‍ 34 റണ്‍സും ഡി സില്‍വ 23 റണ്‍സുമാണ് നേടിയിട്ടുള്ളത്. അല്‍സാരി ജോസഫ്, കെമര്‍ റോച്ച്, കൈല്‍ മയേഴ്സ് എന്നിവരാണ് ആതിഥേയര്‍ക്കായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചത്.

Previous articleശതകം തികച്ച ബ്രാത്‍വൈറ്റ് അവസാന വിക്കറ്റായി വീണു, വെസ്റ്റിന്‍ഡീസ് 354 റണ്‍സിന് ഓള്‍ഔട്ട്
Next articleഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുക എന്നത് തന്റെ സ്വപ്നം, ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു – ഋഷഭ് പന്ത്