ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുക എന്നത് തന്റെ സ്വപ്നം, ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു – ഋഷഭ് പന്ത്

ഡല്‍ഹിയെ നയിക്കുക എന്നത് തന്റെ ഏറെ കാലത്തെ സ്വപ്നമായിരുന്നുവെന്നും ആ സ്വപ്നം ഇപ്പോള്‍ സാക്ഷാത്കരിക്കപ്പെട്ടുവെന്നും പറഞ്ഞ് ഋഷഭ് പന്ത്. ഡല്‍ഹിയിലാണ് താന്‍ വളര്‍ന്ന് വന്നതെന്നും ആറ് വര്‍ഷം മുമ്പ് തന്റെ ഐപിഎല്‍ കരിയര്‍ ആരംഭിച്ചതും ഡല്‍ഹിയിലാണെന്ന് പന്ത് പറഞ്ഞു.

തനിക്ക് ഈ ചുമതല ഏറ്റെടുക്കുവാനാകുമെന്ന് തന്നില്‍ വിശ്വാസം അര്‍പ്പിച്ച ടീം ഉടമകള്‍ക്ക് താന്‍ നന്ദി അര്‍പ്പിക്കുന്നതായി ഋഷഭ് പന്ത് വ്യക്തമാക്കി. മികച്ച സ്റ്റാഫുകളും സീനിയര്‍ താരങ്ങളും തനിക്ക് ചുറ്റും സഹായത്തിനുണ്ടാകുമെന്നത് കാര്യങ്ങള്‍ തനിക്ക് എളുപ്പമാക്കുമെന്നാണ് കരുതുന്നതെന്നും ഋഷഭ് പന്ത് വ്യക്തമാക്കി.