ശതകം തികച്ച ബ്രാത്‍വൈറ്റ് അവസാന വിക്കറ്റായി വീണു, വെസ്റ്റിന്‍ഡീസ് 354 റണ്‍സിന് ഓള്‍ഔട്ട്

ക്രെയിഗ് ബ്രാത്‍വൈറ്റിന്റെ ശതകത്തിന്റെയും റഖീം കോണ്‍വാലിന്റെ അര്‍ദ്ധ ശതകത്തിന്റെയും ബലത്തില്‍ ആന്റിഗ്വയില്‍ ഒന്നാം ഇന്നിംഗ്സില്‍ 354 റണ്‍സ് നേടി ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ്. ഇന്ന് 111.1 ഓവറിലാണ് ടീം ഈ സ്കോര്‍ നേടിയത്.
ബ്രാത്‍വൈറ്റ് 126 റണ്‍സും റഖീം കോണ്‍വാല്‍ 73 റണ്‍സുമാണ് നേടിയത്. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ നേടിയ 103 റണ്‍സ് കൂട്ടുകെട്ടാണ് മത്സരത്തില്‍ വിന്‍ഡീസിന്റെ തിരിച്ചുവരവ് സാധ്യമാക്കിയത്.
ശ്രീലങ്കയ്ക്ക് വേണ്ടി സുരംഗ ലക്മല്‍ 4 വിക്കറ്റും ദുഷ്മന്ത ചമീര 3 വിക്കറ്റും നേടി.