ശ്രീലങ്കയുടെ അണ്ടര്‍ 19 ടീമിന്റെ കൺസള്‍ട്ടന്റായി മഹേല എത്തിയേക്കുമെന്ന് സൂചന

ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഉയിര്‍ത്തെഴുന്നേല്പിന്റെ തുടക്കമെന്ന നിലയിൽ വലിയ മാറ്റങ്ങള്‍ക്കൊരുങ്ങി ബോര്‍ഡ്. അടുത്തിടെയുള്ള പരമ്പരകളിൽ ടീം തോറ്റ് തുന്നം പാടുമ്പോള്‍ അണ്ടര്‍ 19 ടീമിന്റെ ചുമതല മഹേല ജയവര്‍ദ്ധേനയ്ക്ക് നല്‍കുവാന്‍ ബോര്‍ഡ് ഒരുങ്ങുന്നതായി സൂചന. അടുത്ത വര്‍ഷം വെസ്റ്റിന്‍ഡീസിൽ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് നടക്കാനിരിക്കവെയാണ് ലങ്കന്‍ ബോര്‍ഡിന്റെ ഈ വലിയ നീക്കം.

ഒക്ടോബറിൽ താരം അണ്ടര്‍ 19 ടീമിന്റെ കൺസള്‍ട്ടന്റായി ചേരുമെന്നാണ് അറിയുന്നത്. ഇന്ത്യന്‍ അണ്ടര്‍ 19, എ ടീമിനൊപ്പം പ്രവര്‍ത്തിച്ച് രാഹുല്‍ ദ്രാവിഡ് കൊണ്ടുവന്ന മാറ്റങ്ങള്‍ക്ക് സമാനമായ കാര്യമാവും ലങ്കയും ലക്ഷ്യം വയ്ക്കുന്നത്.

Previous articleഎഡു ഗാർസിയ മോഹൻ ബഗാൻ വിട്ടു
Next articleഗബ്രിയേൽ ജീസുസിന് കോപ അമേരിക്ക ഫൈനലും കളിക്കാൻ ആകില്ല