ഗബ്രിയേൽ ജീസുസിന് കോപ അമേരിക്ക ഫൈനലും കളിക്കാൻ ആകില്ല

20210707 185616

ബ്രസീലിന്റെ സ്ട്രൈക്കർ ഗബ്രിയേൽ ജിസുസ് അർജന്റീനക്ക് എതിരായ കോപ അമേരിക്കാ ഫൈനലിലും ഉണ്ടാകില്ല. ക്വാർട്ടർ ഫൈനലിൽ ജീസുസിന് കിട്ടിയ റെഡ് കാർഡിന് രണ്ട് മത്സരത്തിലെ വിലക്ക് നൽകാൻ ലാറ്റിനമേരിക്കൻ ഫുട്ബോൾ അധികൃതർ തീരുമാനിച്ചതാണ് താരത്തിനും ബ്രസീലിനും തിരിച്ചടി ആയത്. ക്വാർട്ടറിൽ ചിലിക്ക് എതിരായ മത്സരത്തിൽ ആയിരുന്നു ജീസുസിന് ചുവപ്പ് കാർഡ് കിട്ടിയത്.

താരത്തിന് ഇന്നലെ നടന്ന പെറുവിന് എതിരായ സെമി ഫൈനൽ നഷ്ടമായിരുന്നു. ഇന്നലെ ജീസുസിന് പകരം ഇറങ്ങിയ എവർട്ടൺ തന്നെയാകും ഫൈനലിൽ അർജന്റീനയ്ക്ക് എതിരെയും ആദ്യ ഇലവനിൽ ഇടം നേടുക. ജീസുസിന് വിലക്ക് കൂടാതെ 5000 ഡോളർ പിഴയും ഉണ്ട്.

Previous articleശ്രീലങ്കയുടെ അണ്ടര്‍ 19 ടീമിന്റെ കൺസള്‍ട്ടന്റായി മഹേല എത്തിയേക്കുമെന്ന് സൂചന
Next articleകൈൽ മയേഴ്സ് ടി20 ബ്ലാസ്റ്റിലേക്ക്