എഡു ഗാർസിയ മോഹൻ ബഗാൻ വിട്ടു

20210707 182714
Credit: Twitter

എ ടി കെ മോഹൻ ബഗാന്റെ പ്രധാന താരങ്ങളിൽ ഒന്നായ എഡു ഗാർസിയയുടെ ക്ലബ് വിട്ടു. ഒരു വർഷത്തെ കരാർ ക്ലബിൽ ബാക്കി നിൽക്കെയാണ് താരം ക്ലബ് വിടുന്നത്. ക്ലബ് വിട്ടു എങ്കിലും താരം ഐ എസ് എല്ലിൽ തന്നെ തുടരും. ഐ എസ് എല്ലിലെ ഒരു പ്രമുഖ ക്ലബുമായി ഗാർസിയ ഇതിനകം തന്നെ കരാർ ധാരണയിൽ എത്തി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.

എ ടി എയ്ക് ഒപ്പം ഐ എസ് എൽ കിരീടം നേടിയിട്ടുള്ള ഗാർസിയ അവർക്ക് വേണ്ടി കപ്പ് നേടിയ സീസണിൽ ഫൈനലിൽ ഗോളടക്കം ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ 11 മത്സരങ്ങൾ മാത്രം കളിച്ച ഗാർസിയക്ക് വലിയ സംഭാവന ഒന്നും ടീമിനായി നൽകാൻ ആയില്ല. രണ്ടു സീസൺ മുമ്പ് ചൈനീസ് ലീഗിൽ നിന്നായിരുന്നു എ ടി കെ കൊൽക്കത്ത ഗാർസിയയെ വീണ്ടും ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വന്നത്. 30കാരനായ എഡു ഗാർസിയ മുമ്പ് ബെംഗളൂരു എഫ് സിക്കായി ഐ എസ് എല്ലിൽ കളിച്ചിരുന്നു. സ്പാനിഷ് സ്വദേശിയാണ്. സ്പാനിഷ് ടീമായ റയൽ സരഗോസയ്ക്ക് വേണ്ടിയും മുമ്പ് കളിച്ചിട്ടുള്ള താരമാണ് എഡു ഗാർസിയ.

Previous articleകരീബിയന്‍ പ്രിച്ചുകളിൽ സ്പിന്നിന് പവര്‍പ്ലേയിൽ വലിയ പ്രാധാന്യമുണ്ട് – ആഷ്ടൺ അഗര്‍
Next articleശ്രീലങ്കയുടെ അണ്ടര്‍ 19 ടീമിന്റെ കൺസള്‍ട്ടന്റായി മഹേല എത്തിയേക്കുമെന്ന് സൂചന