ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയ്ക്കെതിരെ നടക്കുന്ന മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. അവിഷ്ക ഫെര്‍ണാണ്ടോ, രമേശ് മെന്‍ഡിസ്, നുവാന്‍ തുഷാര എന്നിവര്‍ക്ക് ടീമിൽ ഇടം ലഭിച്ചില്ല. മൂന്ന് പേർക്കും പരിക്കാണ് വിനയായത്.

ഫിറ്റ്നസ്സ് കാരണങ്ങളാൽ ഭാനുക രജപക്സയെയും ടീമിൽ ഉള്‍പ്പെടുത്തിയിട്ടില്ല. ജനുവരിയിൽ വിരമിക്കൽ തീരുമാനം പിന്‍വലിച്ച് മടങ്ങിയെത്തിയ താരമാണ് രജപക്സ. കോവിഡ് കാരണം ഐസൊലേഷനിലായിരുന്ന വനിന്‍ഡു ഹസരംഗ, ബിനുര ഫെര്‍ണാണ്ടോ എന്നിവരെ ഐസൊലേഷന്‍ കഴിഞ്ഞ് ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.

ദസുന്‍ ഷനക നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റൻ ചരിത് അസലങ്കയാണ്. ലക്നൗവിലും ധരംശാലയിലുമായി നടക്കുന്ന പരമ്പര ഫെബ്രുവരി 24ന് ആരംഭിയ്ക്കും.

ശ്രീലങ്ക: Dasun Shanaka (c), Pathum Nissanka, Kusal Mendis, Charith Asalanka, Dinesh Chandimal, Danushka Gunathilaka, Kamil Mishara, Janith Liyanage, Wanindu Hasaranga, Chamika Karunaratne, Dushmantha Chameera, Lahiru Kumara, Binura Fernando, Shiran Fernando, Maheesh Theekshana, Jeffrey Vandersay, Praveen Jayawickrama, Ashian Daniel – Subjected to Ministerial approval